Jalakom

ജാലകം

Saturday, June 30, 2012

പരസ്യം കണ്ടു കാശുണ്ടാക്കാം; കൂടുതല്‍ വിവരങ്ങള്‍

രസ്യം കാണാം; പണം നേടാം എന്ന തലക്കെട്ടിലെ പോസ്റ്റില്‍ പിടിസി സൈറ്റുകളെ പറ്റി പരാമര്‍ശിച്ചിരുന്നത് ഓര്‍ക്കുമല്ലോ! പിടിസി സൈറ്റുകളില്‍ നമുക്ക് സൗജന്യമായി അംഗമാകാന്‍ കഴിയും. പിന്നീട് ഇവയുടെ മെമ്പര്‍ ഏരിയയില്‍ എത്തിയ ശേഷം പരസ്യങ്ങള്‍ നിശ്ചിത സമയത്തേക്ക് കാണുന്നതിനാണ് നമുക്ക് പ്രതിഫലം നല്‍കുന്നത്.


 നേരത്തെ സൂചിപ്പിച്ചിട്ടുള്ളത് പോലെ കൂണുകള്‍ മുളയ്ക്കുന്നതിനേക്കാള്‍ വേഗത്തിലാണ് പുതിയ പിടിസികള്‍ വരുന്നതും പോകുന്നതും. ഇവയ്ക്കിടയില്‍ നമുക്ക് ആശ്രയിക്കാവുന്ന, നന്നായി പ്രവര്‍ത്തിക്കുന്ന പിടിസി സൈറ്റുകള്‍ അഥവാ ബക്‌സ് സൈറ്റുകളെകുറിച്ചുള്ള സൂചനയും ആ പോസ്റ്റില്‍ നല്‍കിയിരുന്നു. പ്രധാനമായും നിയോബക്‌സ്, ക്ലിക്‌സെന്‍സ്, മൈ ബ്രൗസര്‍ക്യാഷ്, പിടിസി ബോക്‌സ് എന്നിവയാണ് നമുക്ക് കണ്ണും പൂട്ടി വിശ്വസിക്കാവുന്ന സൈറ്റുകള്‍. ഇവയില്‍ പണം മുടക്കിയാലും നമുക്ക് നിരാശരാകേണ്ടി വരില്ല.

 സൗജന്യമായി ചേരാവുന്ന ഈ സൈറ്റുകളില്‍ നമ്മള്‍ എന്തിനാണ് പണം മുടക്കേണ്ടത്?

 ന്യായമായ ചോദ്യമാണ്. പണം മുടക്കിയില്ലെങ്കിലും നമുക്ക് ഇവയില്‍ ചേരുകയും പരസ്യം കാണുക വഴി പണം നേടുകയും ചെയ്യാമെന്നിരിക്കെ എന്തിന് പണം മുടക്കി റിസ്‌കെടുക്കണം ?
ഇതിന് ഉത്തരം വളരെ നീണ്ടതാണ്. പരമാവധി ചുരുക്കി എഴുതാന്‍ ശ്രമിക്കാം. നമ്മള്‍ പണം മുടക്കേണ്ട സാഹചര്യം മൂന്നായി ചുരുക്കി പറയാം.

1) ഈ സൈറ്റുകളില്‍ ഉയര്‍ന്ന നിലയിലുള്ള റാങ്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഫീസ്
2) ഈ സൈറ്റുകളില്‍ റഫറലുകളെ വാടകയ്ക്ക് എടുക്കുന്നതിന് വേണ്ടി.
3) ഈ സൈറ്റുകളില്‍ നമുക്ക് ഡയറക്ട് റഫറലുകളെ കിട്ടാന്‍ വേണ്ടി നെറ്റിലോ മറ്റെന്തെങ്കിലും മാര്‍ഗ്ഗേനയോ പരസ്യം നല്‍കുന്നതിന് വേണ്ടി.



 കാര്യം വ്യക്തമാണെന്ന് കരുതുന്നു. എങ്കിലും അല്‍പം വിശദീകരിക്കാം.
 നമ്മള്‍ പിടിസി(ബക്‌സ്) സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സാധാരണഗതിയില്‍ ലഭിക്കുന്നത് സ്റ്റാന്‍ഡേര്‍ഡ് മെമ്പര്‍ഷിപ്പാണ്. ഈ മെമ്പര്‍ഷിപ്പ് ഗോള്‍ഡ് മെമ്പര്‍ഷിപ്പായോ മറ്റേതെങ്കിലും പേരിലുള്ള അപ്‌ഗ്രേഡഡ് മെമ്പര്‍ഷിപ്പായോ ഉയര്‍ത്തുമ്പോള്‍ നമുക്ക് സ്റ്റാന്റേര്‍ഡ് മെമ്പറെക്കാള്‍ കൂടുതല്‍ പ്രിവിലേജ്‌സ് കിട്ടും. ഉദാഹരണത്തിന് നിയോ ബക്‌സില്‍ സാധാരണ മെമ്പര്‍ക്ക് ഒരു സാധാരണ ഫിക്‌സഡ് പരസ്യം കാണുന്നതിന് നല്‍കുന്നത് $0.001 ആണ്. എന്നാല്‍ ഒരു ഗോള്‍ഡ് മെമ്പര്‍ക്ക് ഈ സൈറ്റില്‍ ഇതേ പരസ്യം കാണുന്നതിന് $0.01 ലഭിക്കും. പത്തിരട്ടിയുടെ വ്യത്യാസമാണ് കാണുന്നത്. ഇതേ പോലെ തന്നെ നമ്മുടെ ഒരു റഫറല്‍ പരസ്യം കാണുന്നതിന് നമുക്കു കിട്ടുന്ന കമ്മീഷനിലും ഇരട്ടി വ്യത്യാസമാണുണ്ടാകുന്നത്. അപ്‌ഗ്രേഡേഷന്റെ പിന്നിലെ രഹസ്യം ഇതാണ്. പിന്നെ മെമ്പര്‍ഷിപ്പിന്റെ ലെവല്‍ അനുസരിച്ച് നമുക്ക് റെന്റ് ചെയ്യാവുന്ന റഫറലുകളുടെ എണ്ണത്തിനും നേരിട്ട് ചേര്‍ക്കാവുന്ന ഡയറക്ട് റഫറലുകളുടെ എണ്ണത്തിലും പരിധി നിശ്ചയിച്ചിട്ടുണ്ട്. റഫറല്‍ ലിമിറ്റ് മെമ്പര്‍ഷിപ്പ് അപ്‌ഗ്രേഡേഷനിലൂടെ ഉയര്‍ത്താമെന്നത് വലിയ നേട്ടമാണ്. നമ്മുടെ വരുമാനം വേഗത്തിലാക്കുകയാണ് ലക്ഷ്യം.

പ് ഗ്രേഡ് സംബന്ധിച്ചും ചില വിവരങ്ങള്‍ പറയാം. നിയോബക്‌സില്‍ അക്കൗണ്ട് ഗോള്‍ഡ് അപ്‌ഗ്രേഡ് ചെയ്യുന്നതിന് ഒരു വര്‍ഷത്തേക്ക് $90 ആണ് ചെലവ്. നമുക്ക് 300 വാടക റഫറലുകളെങ്കിലും ഉണ്ടായ ശേഷം മാത്രം നിയോബക്‌സില്‍ അപ്‌ഗ്രേഡ് ചെയ്യുന്നതാണ് ഉത്തമം. ഒരു വാടക റഫറലിന് $ 0.20 ആണ്  പിന്നീട് റഫറലുകളെ വാടകയ്ക്ക് കിട്ടുന്നത് കൂടുതല്‍ പണച്ചെലവേറിയതും ബുദ്ധിമുട്ടേറിയതുമായ കാര്യമാകും എന്നതാണ് ഇതിന്റെ കാര്യം. ഇത്തരം വിശദാംശങ്ങളിലേക്ക് പിന്നീട് വരാം.

 ഇനി മൈ ബ്രൗസര്‍ ക്യാഷിന്റെ കാര്യമെടുക്കാം. ഇവിടെ തീര്‍ത്തും ഭിന്നമാണ് കാര്യങ്ങള്‍. നിയോ ബക്‌സില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ പരസ്യങ്ങള്‍ സ്വീകരിക്കുന്നതിനായി നമ്മള്‍ ഇവരുടെ സൈറ്റില്‍ നിന്ന് ഒരു സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇത് വിജയകരമായി നമ്മുടെ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ നെറ്റ് കണക്ഷന്‍ ഉള്ള സന്ദര്‍ഭങ്ങളില്‍ പരസ്യം സ്ലൈഡ് ചെയ്തു വരും. ഇവയില്‍ ക്ലിക് ചെയ്ത് കാണാന്‍ കഴിയും. സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെയും കാണാനാകുമെങ്കിലും കൂടുതല്‍ പ്രതിഫലം സ്ലൈഡ് ചെയ്തു വരുന്ന പരസ്യങ്ങള്‍ക്കാണ്.

മൈ ബ്രൗസര്‍ ക്യാഷില്‍ അക്കൗണ്ട് അപ്‌ഗ്രേഡേഷന്‍ രണ്ടു ലെവലിലാണ്. സില്‍വര്‍ അപ്‌ഗ്രേഡേഷനും ഗോള്‍ഡും. സില്‍വറിന് പ്രതിമാസം $12.75 ആണ് ചെലവ്. ഗോള്‍ഡിനാകട്ടെ ഇത് $22.75 ആണ്. നേരത്തെ പറഞ്ഞതു പോലെ റഫറലുകളെ വാങ്ങുന്നതിനുള്ള പരിധിയും വാങ്ങല്‍ കാലയളവിന്റെ ദൈര്‍ഘ്യവുമെല്ലാം ഈ അപ്‌ഗ്രേഡേഷനെ ആശ്രിയിച്ചാണിരിക്കുന്നത്. സാധാരണ മെമ്പര്‍മാരും സില്‍വര്‍ മെമ്പര്‍മാരും പ്രതിദിനം 10 പരസ്യമെങ്കിലും കണ്ടാല്‍ മാത്രമെ ഈ സൈറ്റില്‍ റെന്റ് ചെയ്യുന്ന റഫറലുകളില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന് അര്‍ഹതയുണ്ടാകൂ. സമാന നിബന്ധനകള്‍ മറ്റ് സൈറ്റുകളിലും ഉണ്ടെന്ന് ഓര്‍മ്മിക്കുമല്ലോ.

ഈ സൈറ്റില്‍ 5 റഫറലുകള്‍ വീതമുള്ള ബ്ലോക്ക് ആയാണ് റഫറലുകളെ റെന്റിന് കിട്ടുന്നത്. 75 ദിവസം കാലാപരിധിയുള്ള ഒരു റെന്റല്‍ ബ്ലോക്കിന് $5.50 ആണ് വാടക.
 ഇനി ക്ലിക്‌സെന്‍സിന്റെ കാര്യമെടുക്കാം. $17 ആണ് ഇതില്‍ ഒരു വര്‍ഷത്തേക്ക് ഗോള്‍ഡ് അപ്‌ഗ്രേഡ് ചെയ്യുന്നതിന് നല്‍കേണ്ടത്. പിന്നെ ഉള്ള പ്രത്യേകതകളില്‍ പ്രധാനം ഇവര്‍ റഫറലുകളെ റെന്റിന് നല്‍കുന്നില്ലെന്നതാണ്. ഡയറക്ട് റഫറലുകളെ ഉണ്ടാക്കുക എന്നതാണ് ഈ സൈറ്റില്‍ നമ്മള്‍ കൂടുതല്‍ വരുമാനം ഉണ്ടാകുന്നതിനായി ചെയ്യേണ്ടത്. റഫറലുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന് കമ്മീഷന്‍ ഉള്‍പ്പെടെ ഡയറക്ട് റഫറല്‍, അവരുടെ ഡയറക്ട് റഫറല്‍, അവരുടെ റഫറല്‍ എന്നിങ്ങനെ എട്ടു ലെവല്‍ വരെ റഫറല്‍ കമ്മീഷന്‍ കിട്ടാനുള്ള സാഹചര്യമുള്ളതാണ് മറ്റ് പരസ്യം കാണല്‍ സൈറ്റുകളില്‍ നിന്ന് ഇവരെ വ്യത്യസ്തമാക്കുന്നത്.

പിടിസി ബോക്‌സിനാകട്ടെ വിവിധ തലങ്ങളിലുള്ള മെമ്പര്‍ഷിപ്പ് അപ്‌ഗ്രേഡേഷന്‍ ഉണ്ട്. നിരവധി എണ്ണം ഉണ്ടെന്നതിനാലും നിങ്ങള്‍ക്ക് നിങ്ങളുടെ പിടിസി ബോക്‌സ് ബാക്കോഫീസില്‍ ഇവ വിശദമായി ലഭിക്കുമെന്നതിനാലും വിസ്താരഭയത്താലും ഇവിടെ എടുത്തു പറയുന്നില്ല. ക്ഷമിക്കുമല്ലോ. പിടിസി ബോക്‌സിലും ഇപ്പോള്‍ റഫറലുകളെ റെന്റിന് നല്‍കുന്നുണ്ട്.

 ത്രയും പറഞ്ഞ കൂട്ടത്തില്‍ നമ്മള്‍ അക്കമിട്ട രണ്ടാമത്തെ കാര്യമായ റഫറലുകളെ റെന്റ് ചെയ്യല്‍ എന്ന ലക്ഷ്യം കൂടി വിശദമാക്കി പോയിട്ടുള്ളതു കൊണ്ട് ആവര്‍ത്തിക്കാതെ മൂന്നാമത്തെ കാര്യത്തിലേക്ക് നേരിട്ടു കടക്കുകയാണ്.

 പിടിസി സൈറ്റുകളിലെ വിജയം എന്നു പറയുന്നത് യഥാര്‍ത്ഥത്തില്‍ മാസാമാസം റെന്റിന് വാങ്ങുന്ന റഫറലുകളെ ആശ്രയിച്ചല്ല. നേരിട്ട് റിക്രൂട്ട് ചെയ്യുന്ന ഡയറക്ട് റഫറലാണ് നമുക്ക് കൂടുതല്‍ ലാഭം തരുന്നത്. ഒരു റെന്റല്‍ റഫറലിനെ നമുക്കു നിലനിര്‍ത്തുന്നതിന് മാസാമാസം പണം നല്‍കണം. എന്നാല്‍ ഡയറക്ട റഫറല്‍ എന്നെന്നേക്കും നമുക്കു വേണ്ടി പണിയെടുക്കുന്നയാളാണ്. ഈ റഫറലിനെ കിട്ടാനായി നമ്മള്‍ മുടക്കിയ അധ്വാനത്തിനേക്കാള്‍ കൂടുതലായി ഒരു മുടക്കും ഒരുകാലത്തും  കൂടാതെ തന്നെ.    നമുക്ക് നമ്മുടെ പരിചയത്തിലും സൗഹൃദ വലയത്തിലുമുള്ള സമാന മനസ്‌കരെ നേരിട്ട് റഫറലാക്കാമെങ്കിലും അതിനെല്ലാം ഒരു പരിധിയുണ്ട്.

 പിന്നെ റഫറലുകളെ കിട്ടാന്‍ എന്തു ചെയ്യണം ?


 ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കി നമുക്ക് നമ്മുടെ റഫറല്‍ ലിങ്കിലൂടെ മറ്റാളുകളെ സൈറ്റില്‍ മെമ്പറാക്കാന്‍ കഴിയണം. ഇങ്ങനെ പരസ്യം ചെയ്യണമെങ്കില്‍ പണം മുടക്കണം. നമുക്കു കുറഞ്ഞ ചെലവില്‍ പരസ്യം നല്‍കാവുന്ന നിരവധി ഇടങ്ങള്‍ ഇന്റര്‍നെറ്റിലുണ്ട്. സൗജന്യമായി പരസ്യം പ്രദര്‍ശിപ്പിക്കാവുന്ന സ്ഥലങ്ങളുമുണ്ട്. എവിടെയെല്ലാം നമുക്ക് നമ്മുടെ റഫറല്‍ ലിങ്ക് പരസ്യം ചെയ്ത് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയും എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ഇതിന് അവലംബിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെല്ലാം പിന്നീടു വരുന്ന പോസ്റ്റുകളില്‍ വിശദീകരിക്കാമെന്നാണ് കരുതുന്നത്.

 ചുരുക്കത്തില്‍ മുകളില്‍ വിവരിച്ച കാര്യങ്ങളാണ് എന്തിന് സൗജന്യമായി നടത്താവുന്ന പരിപാടിയില്‍ പണം മുടക്കുന്നത് എന്ന ചോദ്യത്തിന് സാമാന്യേന പറയാനുള്ള വിശദീകരണം. കൂടുതല്‍ വിശദീകരണം ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ കമന്റില്‍ എഴുതുകയോ എന്റെ ഇ മെയിലില്‍ ബന്ധപ്പെടുകയോ ചെയ്താല്‍ കഴിയാവുന്ന വിശദീകരണം നല്‍കാവുന്നതാണ്.

 നമ്മള്‍ വെറുതെ എവിടെയെങ്കിലും കുറെ പണം വാരിയെറിയുകയല്ല ചെയ്യുന്നത്. കൃത്യമായും ശ്രദ്ധാപൂര്‍വ്വമായും ക്ഷമയോടെയും ചെയ്താല്‍ നമ്മുടെ സാമ്പത്തികാവസ്ഥയെത്തന്നെ മാറ്റിത്തീര്‍ക്കാവുന്ന ചില പദ്ധതികളില്‍ നമുക്കു താങ്ങാനാകുന്നത്ര മാത്രം പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

 ഒരു തട്ടുകട തുടങ്ങാനാവശ്യമായ പണം പോലും നിക്ഷേപിക്കേണ്ടതില്ലാത്ത പദ്ധതികളെപ്പറ്റിയാണ് വരുമാനത്തില്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്നതെന്ന് ഓര്‍ക്കുമല്ലോ.