Jalakom

ജാലകം

Thursday, April 5, 2012

ഇന്റര്‍നെറ്റില്‍ നിന്ന് വരുമാനം



ന്റര്‍നെറ്റ് വരുമാനമുണ്ടാക്കാവുന്ന ഇടം കൂടിയാണ് എന്ന് അറിയാമല്ലോ. ഇന്റര്‍നെറ്റിലൂടെ പെട്ടെന്നു പണമുണ്ടാക്കാമെന്ന് വ്യാമോഹിപ്പിക്കുന്ന നിരവധിയാകുന്ന തട്ടിപ്പും ഇന്റര്‍നെറ്റിലുണ്ട്. സത്യവും മിഥ്യയും ഇഴ ചേര്‍ന്നു കിടക്കുന്ന പാരാവാരത്തില്‍ നിന്ന് നേരായവ തിരിച്ചറിയുക അത്ര എളുപ്പമല്ല. പലതും പരീക്ഷിച്ച് നോക്കുമ്പോഴേക്കും കീശയില്‍ നിന്ന് മോശമല്ലാത്ത തുക ചെലവാകുകയും ചെയ്യും. നാലു വര്‍ഷത്തോളം ഈ രംഗത്ത് നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്ന് മനസിലായ കാര്യങ്ങള്‍ പങ്കു വയ്ക്കുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഇന്റര്‍നെറ്റിലെ സാദ്ധ്യതകള്‍ ഓരോന്നായി പറഞ്ഞു പോകാമെന്നാണ് കരുതുന്നത്. വായിച്ച്, അഭിപ്രായം അറിയിക്കുമല്ലോ..