Jalakom

ജാലകം

Thursday, May 31, 2012

പരസ്യം കാണാം; പണം നേടാം


 രസ്യം കാണുന്നതിന് പണം കിട്ടും എന്നു കേട്ടാല്‍ വിശ്വസിക്കാന്‍ പറ്റുമോ? വിശ്വസിക്കണം. പരസ്യം കാണുന്നതിന് പണം തരുന്ന സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ധാരാളമുണ്ട്. പിടിസി (PTC) സൈറ്റുകള്‍ അല്ലെങ്കില്‍ ബക്‌സ് (BUX) സൈറ്റുകള്‍ എന്നാണ് ഇവ സാധാരണയായി അറിയപ്പെടുന്നത്. ഇത്തരം സൈറ്റുകളില്‍ നമുക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.
 മൂന്ന് സെക്കന്റ് മുതല്‍ ഒരു മിനിട്ടു വരെ ദൈര്‍ഘ്യമുള്ള പരസ്യങ്ങളാണ് ബക്‌സ് സൈറ്റുകളില്‍ കാണലിനായി ലഭ്യമാകുന്നത്. ഒരു ദിവസം എത്ര പരസ്യം കാണാന്‍ കിട്ടും എന്നതെല്ലാം ഇത്തരം സൈറ്റുകളുടെ പോളിസികള്‍ അനുസരിച്ചാവും. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു പരസ്യത്തിന് $0.01 മുതല്‍ $0.02 വരെ പ്രതിഫലം ലഭിക്കും. കൂടുതല്‍ പണം നല്‍കുന്ന സൈറ്റുകളും ഉണ്ട്.

 ബക്‌സ് സൈറ്റുകളില്‍ പലതും മഴയില്‍ തകര കിളിര്‍ക്കുന്നത് പോലെ വരികയും വന്ന പോലെ പോകുകയും ചെയ്യുന്നത് കാണാനാകും. നല്ല സൈറ്റുകള്‍ ഏതെല്ലാമെന്ന് കണ്ടു പിടിക്കുക അത്ര എളുപ്പമല്ല. പിന്നെ ഇക്കാര്യത്തില്‍ നമുക്ക് പരിശോധിക്കാവുന്നത് സൈറ്റ് എത്രകാലമായി നിലവിലുണ്ട്, പേയ്‌മെന്റ് പ്രൂഫ് അപ്‌ഡേറ്റഡ് ആണോ എന്നെല്ലാമാണ്.
 വളരെ നല്ല രീതിയില്‍ നടക്കുന്ന വിശ്വസിക്കാവുന്ന സൈറ്റുകളും ധാരാളമുണ്ട്.  നിയോ ബക്‌സ്(neobux) എന്നു കേട്ടിട്ടുണ്ടോ? ഇന്ന് ഓണ്‍ലൈനില്‍ നിലനില്‍ക്കുന്ന ഏറ്റവും വിശ്വസനീയമായ, ഉറച്ച ബക്‌സ് സൈറ്റുകളില്‍ മുമ്പന്തിയിലുള്ളത് നിയോ ബക്‌സാണെന്ന് നിസംശയം പറയാം. അതു പോലെ തന്നെ മൈ ബ്രൗസര്‍ ക്യാഷ്(My Browser Cash) ക്ലിക് സെന്‍സ്(clixsense), പിടിസി ബോക്‌സ്(ptc box), തുടങ്ങി വിശ്വസിക്കാവുന്ന സൈറ്റുകളുടെ ഒരു നിര തന്നെയുണ്ട്.
 ബക്‌സ് സൈറ്റുകളിലൂടെ വരുമാനമുണ്ടാക്കുക പറയുന്നത്ര എളുപ്പമല്ല. വെറുതെ ചില പരസ്യങ്ങള്‍ ദിവസേന കാണുന്ന പണി മാത്രമേ ഉള്ളെങ്കിലും വളരെ ചെറിയ പ്രതിഫലമേ നമുക്ക് ഇതില്‍ നിന്ന് കിട്ടൂ. നല്ല ക്ഷമ ഉണ്ടെങ്കില്‍ മാത്രമേ ബക്‌സ് സൈറ്റുകളില്‍ സൗജന്യമായി തുറക്കാവുന്ന അക്കൗണ്ടുകള്‍ വഴി പരസ്യത്തിലൂടെ കിട്ടുന്ന ചെറിയ പ്രതിഫലങ്ങള്‍ കൂട്ടി കൂട്ടി വച്ച് ഉയരത്തിലേക്കുള്ള വഴി തുറക്കാനാകു. പക്ഷെ പരിശ്രമശാലികള്‍ക്ക് ഇതിന് കഴിയുമെന്നതിന് എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട്.

  റ്റുള്ളവരെ നമ്മുടെ റഫറല്‍ ലിങ്കുകള്‍ വഴി ഈ പ്രോഗ്രാമുകളിലേക്ക് കൊണ്ടു വരുന്നതാണ് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പ്രധാന വഴികളിലൊന്ന്. അങ്ങനെ കൊണ്ടു വരുന്നവരെ നമ്മുടെ ഡയറക്ട് റഫറല്‍ എന്നാണ് പേര്‍ പറയുന്നത്. ഈ ഡയറക്ട് റഫറലുകള്‍ ഓരോ ദിവസവും ക്ലിക് ചെയ്യുന്ന, അല്ലെങ്കില്‍ കാണുന്ന പരസ്യങ്ങളുടെ ഒരു നിശ്ചിത ശതമാനം നമുക്കും കിട്ടും. കൂടുതല്‍ പേരെ പ്രോഗ്രാമിലേക്ക് റഫര്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പണം കിട്ടും. ഒരു റഫറലിന്റെ ഒരു ക്ലിക്കിന് നിയോ ബക്‌സിന്റെ കാര്യം എടുത്താല്‍ $0.02 വരെ റഫര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കും. ഉദാഹരണത്തിന് ഒരാള്‍ തന്റെ റഫറല്‍ ലിങ്ക് വഴി 100 പേരെ പുതുതായി ചേര്‍ക്കുകയും അവരെല്ലാം ദിവസം നാല് പരസ്യങ്ങള്‍ വീതം കാണുകയും ചെയ്യുന്നു എന്ന് കരുതുക. അയാളുടെ ഒരു ദിവസത്തെ വരുമാനത്തെ നമുക്ക് ഇങ്ങനെ കണക്കാക്കാം. 100 X 0.01 X 4= $4.
 കൂടുതല്‍ പേരെ റഫര്‍ ചെയ്യുന്നവര്‍ക്ക് കണക്കില്ലാതെ വരുമാനം ഉണ്ടാക്കാന്‍ കഴിയും.

 ക്ഷെ ഡയറക്ട് റഫറലുകളെ കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മള്‍ പറയുന്നത് വിശ്വസിച്ച് എത്രപേര്‍ ഇത്തരം പ്രോഗ്രാമുകളിലേക്ക് വരും? നമ്മുടെ റഫറല്‍ ലിങ്ക് ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തുകയാണ് ഡയറക്ട് റഫറലുകളെ കിട്ടാനുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രധാനം. ഫേസ് ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സോഷ്യല്‍ നെറ്റുവര്‍ക്കുകളടക്കം ഇത്തരം പരസ്യത്തിന് ഉപയോഗിക്കാം. ട്രാഫിക് എക്‌സ്‌ചേഞ്ച് സൈറ്റുകളുടെ സേവനം തേടുകയുമാകാം. എന്താണ് ട്രാഫിക് എക്‌സ്‌ചേഞ്ച്? നമ്മള്‍ ഒരു പരസ്യം കണ്ടാല്‍ നമ്മുടെ ഒരു പരസ്യം ഇത്തരം സൈറ്റുകള്‍ മറ്റുള്ളവരെ കാണിക്കും. പണം മുടക്കാതെ നമ്മുടെ സൈറ്റുകള്‍ പരസ്യപ്പെടുത്താനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ് ഇത്. പിന്നെ, നമ്മുടെ കൈയ്യില്‍ മുടക്കാന്‍ ഇത്തിരി കാശുണ്ടെങ്കില്‍ പരസ്യം വില കൊടുത്തു വാങ്ങുകയുമാകാം.

 നി മറ്റൊരു കാര്യം പറയാം. മിക്ക ബക്‌സ് സൈറ്റുകളിലും റഫറലുകളെ വാടകയ്ക്ക് കിട്ടും. സാധാരണ നിലയില്‍ 30 ദിവസത്തേക്കാണ് വാടകയ്ക്ക് ഇവരെ കിട്ടുക. നിയോ ബക്‌സില്‍ $0.20 നല്‍കിയാല്‍ ഒരു റഫറലിനെ നമുക്ക് വാടകയ്ക്ക് കിട്ടും. ഈ റഫറല്‍ ദിവസം ഒരു പരസ്യം മാത്രമേ കാണുന്നുള്ളുവെങ്കിലും 30 ദിവസം കൊണ്ട്  $0.30 നമ്മുടെ അക്കൗണ്ടില്‍ വരും.
 ഓര്‍ക്കുക, നല്ല ക്ഷമ ഉണ്ടെങ്കിലേ ബക്‌സ് സൈറ്റുകളില്‍ നമുക്ക് വിജയം കാണാനാകുകയുള്ളു. തന്ത്രപരമായ സമീപനത്തിലൂടെ മാസങ്ങള്‍ക്കുള്ളില്‍ നല്ല വരുമാനമുള്ള നിലയിലേക്ക് നമുക്ക് എത്താനാകും. പിന്നെ ബക്‌സ് സൈറ്റുകളെ ഇന്റര്‍നെറ്റില്‍ തേടുമ്പോള്‍ നൂറു കണക്കിന് സൈറ്റുകള്‍ മോഹന വാഗ്ദാനങ്ങളുമായി നിങ്ങളുടെ കണ്‍മുന്നിലെത്തും. എല്ലാവരെയും വിശ്വസിക്കരുത്. മാത്രമല്ല, മൂന്നോ നാലോ നല്ല  സൈറ്റുകളില്‍ മാത്രം പണിയെടുക്കുകയും പണം മുടക്കുകയും ചെയ്യുന്നതാണ് ഉത്തമം. ഒരു വര്‍ഷമെങ്കിലും പ്രായമില്ലാത്തതും കൃത്യമായി മെമ്പര്‍മാര്‍ക്ക് പണം കൊടുക്കാത്തതുമായ സൈറ്റുകളെ പരമാവധി ഒഴിവാക്കുക. ഒരിക്കലും ഇത്തരം സൈറ്റുകളില്‍ അപ്‌ഗ്രേഡഡ് മെമ്പര്‍ഷിപ്പെടുക്കാനോ റഫറലുകളെ വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ നമ്മള്‍ പാടുപെട്ടുണ്ടാക്കുന്ന പണം ഉപയോഗിക്കരുത്.

 ര്‍ഷങ്ങളായി രംഗത്തുള്ളതും കൃത്യമായി പേയ്‌മെന്റ് നല്‍കുന്നതുമായ നാലു സൈറ്റുകളാണ് ഞാന്‍ പരിചയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഈ സൈറ്റുകള്‍ എനിക്ക് ഒരു വര്‍ഷത്തിലധികമായി നല്ല നിലയില്‍ വരുമാനം നല്‍കുന്നവയാണ്. നിയോബക്‌സ്, മൈ ബ്രൗസര്‍ ക്യാഷ്, ക്ലിക് സെന്‍സ്, പിടിസി ബോക്‌സ്. (ഇവയില്‍ പിടിസി ബോക്‌സ് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളു. മെട്രിക്‌സ് മെയില്‍ എന്ന വളരെ ലെജിറ്റ് ആയിട്ടുള്ള സൈറ്റിന്റെ അഡ്മിന്‍ തന്നെ നടത്തുന്ന പിടിസി ബോക്‌സ് വിശ്വസനീയമായ സൈറ്റായാണ് കരുതപ്പെടുന്നത്. അതിന്റ സൂചനകള്‍ ഈ സൈറ്റിന്റെ തുടക്കത്തില്‍ തന്നെ എടുത്തിട്ടുള്ള നിലപാടുകളിലൂടെ സുവ്യക്തമായിട്ടുള്ളതാണ്)

  സൈറ്റുകളിലെല്ലാം തന്നെ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. അപ്‌ഗ്രേഡ് ചെയ്യാനും പണം മുടക്കി റഫറലുകളെ വാടകയ്‌ക്കെടുക്കുന്നതിനും രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. ഇനി മുടക്കാന്‍ പണമില്ലെങ്കില്‍, പരസ്യം കണ്ടു കിട്ടുന്ന വരുമാനം വഴി റഫറലുകളെ വാടകയ്ക്ക് വാങ്ങുകയും ക്രമേണ മെച്ചപ്പെട്ട നിലയിലേക്ക് വരികയും ചെയ്യാം.

 കൂടുതല്‍ വിവരങ്ങള്‍ ഇനി വരുന്ന പോസ്റ്റുകളില്‍ പറയാം.
 ഞാന്‍ റെക്കമെന്റ് ചെയ്യുന്ന ബക്‌സ് സൈറ്റുകളില്‍ ചേരാനോ സന്ദര്‍ശിക്കാനോ താല്‍പര്യമുള്ളവര്‍ ഇവിടെ CLICK ചെയ്യുകയോ www.joinlegitptcsites.blogspot.com എന്ന എന്റെ തന്നെ ബ്ലോഗ് സന്ദര്‍ശിക്കുകയോ ചെയ്യുക.
 സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഞാന്‍ സദാ സന്നദ്ധനാണെന്ന് അറിയിക്കുന്നു.

Thursday, May 24, 2012

കാശുണ്ടാക്കാന്‍ തയ്യാറെടുക്കാം ?



ന്റര്‍നെറ്റ് നല്ല വരുമാനമുണ്ടാക്കാന്‍ കഴിയുന്ന ഇടം എന്നതു പോലെ തന്നെ നിരവധി ചതിക്കുഴികള്‍ നിറഞ്ഞതുമാണ്. ശ്രദ്ധാപൂര്‍വമുള്ള തെരഞ്ഞെടുക്കലാണ് ഈ രംഗത്ത് അബദ്ധത്തില്‍ പെടാതിരിക്കാനും നല്ല നിലയില്‍ മുന്നോട്ടു പോകുന്നതിനും ആവശ്യമായുള്ളത്. എന്നാല്‍ ഈ തെരഞ്ഞെടുക്കല്‍ അത്ര എളുപ്പമുള്ള ഒന്നല്ല എന്നാണ് അനുഭവത്തില്‍ നിന്നു തെളിയുന്നത്.

 പണം മുടക്കിയും മുടക്കാതെയും വരുമാനമുണ്ടാക്കാവുന്ന പദ്ധതികള്‍ ഏറെയുണ്ട്. പണം മുടക്കിയുള്ള പദ്ധതികള്‍ക്ക് റിസ്‌കും ഏറെയാണെന്ന് പറയാതെ തന്നെ അറിയാമല്ലോ. പണം മുടക്കാതുള്ള പദ്ധതികള്‍ക്കാകട്ടെ ഒച്ചിഴയുന്ന വേഗമാണു താനും. നല്ല നിലയിലുള്ള ഒരു വരുമാനത്തിലേക്കെത്താന്‍ ഏറെ സമയം എടുക്കും. അത്രത്തോളം ക്ഷമാപൂര്‍വ്വമുള്ള കാത്തിരിപ്പ് പലര്‍ക്കും എളുപ്പമായിരിക്കില്ല.
 ഏതായാലും നല്ലതെന്ന് എനിക്ക് അനുഭവത്തിലൂടെ ബോദ്ധ്യമുള്ള ചില പദ്ധതികളാണ് ഇവിടെ പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. അവയില്‍ എങ്ങനെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തണമെന്നും എനിക്കറിയാവുന്നതു പോലെ പറയാനാണ് ഉദ്ദേശിക്കുന്നത്.  ഇക്കാര്യത്തില്‍ എന്നെ വിശ്വസിക്കുക എന്നു മാത്രം പറയാനേ ഇപ്പോള്‍ കഴിയൂ. പക്ഷെ എനിക്കുറപ്പുണ്ട്, കുറഞ്ഞ നാളുകള്‍ കൊണ്ട് മെച്ചപ്പെട്ട നിലവാരത്തിലുള്ള വരുമാനമുണ്ടാക്കാന്‍ അത്യാവശ്യം കംപ്യൂട്ടര്‍ സാക്ഷരതയുള്ള ആര്‍ക്കും സാധിക്കും.

 കംപ്യൂട്ടര്‍ സാക്ഷരത എന്നതുകൊണ്ട് ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത് അത്യാവശ്യം ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അറിവും ആഗോള ഭാഷയായ ഇംഗ്ലീഷില്‍ വായിക്കാനും കാര്യങ്ങള്‍ മനസിലാക്കാനും അത്യാവശ്യ വിവരങ്ങള്‍ എഴുതി അറിയിക്കാനുമുള്ള ശേഷിയുമാണ്. ഇന്റര്‍നെറ്റിലെ പ്രധാന ഭാഷ ഇംഗ്ലീഷായതിനാല്‍ ഈ ഭാഷയില്‍ മിനിമം അറിവെങ്കിലും ഉണ്ടായാലേ കാര്യങ്ങള്‍ നന്നായി നടക്കൂ. ഇക്കാര്യത്തില്‍ എളുപ്പത്തിലുള്ള ക്രിയകള്‍ ഇല്ല എന്ന കാര്യം ആദ്യം തന്നെ അറിയിക്കട്ടെ.

 രണ്ടാമതായി നമുക്ക് വേണ്ടത് നമ്മുടെ നാട്ടിലെ കൊള്ളാവുന്ന ബാങ്കില്‍ അക്കൗണ്ട് ഉണ്ടാകുക എന്നതാണ്. നമുക്ക് വേണ്ടത് വിസ വെരിഫൈഡ് ആയിട്ടുള്ള ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് ആണ്. ഞാന്‍ ഉപയോഗിക്കുന്നത് യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാര്‍ഡ് ആണ്. അതു കൊണ്ടു തന്നെ ഈ ബാങ്കിനെ തന്നെ ഞാന്‍ ശിപാര്‍ശ ചെയ്യുന്നു. 500 രൂപ മിനിമം ഡെപ്പോസിറ്റില്‍ ഒരു സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് യൂണിയന്‍ ബാങ്കില്‍ ചേര്‍ന്നാല്‍ നമ്മുടെ കാര്യം നടക്കാനാവശ്യമായ എടിഎം കം ഡെബിറ്റ് കാര്‍ഡ് നമുക്കു കിട്ടും. പിന്നെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, മൂന്നാമത്തെ കാര്യത്തിലേക്ക് കടക്കും മുമ്പ് നമുക്ക് സ്വന്തമായി പാന്‍ നമ്പര്‍ ഉണ്ടാകണമെന്നതാണ്. ബാങ്കിംഗ് സംബന്ധമായ എല്ലാ ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നമ്പര്‍ ആവശ്യമാണെന്നറിയാമല്ലോ. നമ്മുടെ ഇടപാടുകള്‍ നിയമപരമാകുന്നതിന് പാന്‍ (PAN) എടുക്കേണ്ടത് ആവശ്യമാണ്.
 അപ്പോള്‍, ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് ഉള്ള ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ് എന്നിവ സംഘടിപ്പിക്കണമെന്ന് ഓര്‍ക്കുക. ഈ സംഗതികള്‍ കൈയ്യിലുള്ളവര്‍ ഈ കുറിപ്പിനെ വിട്ടേക്കുക.

  ഇനി വേണ്ടത് നമ്മുടെ ബിസിനസിന് അത്യന്താപേക്ഷിതമായിട്ടുള്ള ഓണ്‍ലൈന്‍ പേമെന്റ് പ്രോസസറുകളിലെ അക്കൗണ്ടാണ്. എന്നു വച്ചാല്‍ ചുരുക്കത്തില്‍ ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടുകള്‍ എന്നു പറയാം. ഈ അക്കൗണ്ടുകളിലേക്കാണ് ഇന്റര്‍നെറ്റിലൂടെ ചേരാന്‍ പോകുന്ന വിവിധ പദ്ധതികളില്‍ നിന്നുള്ള വരുമാനം നമ്മള്‍ മാറ്റുന്നത്. ഇവിടെ നിന്നും നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്കും മാറ്റും.


നിരവധി ഓണ്‍ലൈന്‍ പേമെന്റ് പ്രോസസറുകളാണുള്ളത്. പേയ്പാല്‍(PayPal),  പേയ്‌സാ(Payza), സോളിഡ് ട്രസ്റ്റ് പേ(Solid Trust Pay) , ലിബര്‍ടി റിസര്‍വ്വ്, തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. ഇനിയും ഏറെ നല്ല ഇത്തരം ഇ ബാങ്കുകള്‍ ഉണ്ടെങ്കിലും ചുരുങ്ങിയത് പേയ്പാല്‍, പേയ്‌സാ, സോളിഡ്ട്രസ്റ്റ്‌പേ എന്നിവയിലെങ്കിലും അക്കൗണ്ടുകള്‍ ചേരുന്നത് നല്ലതാണ്. ഇവയിലെല്ലാം തന്നെ അക്കൗണ്ടുകള്‍ ചേരുന്നത് സൗജന്യമായാണ്. പിന്നെ ഇടയ്ക്ക് ഒരു പരമ രഹസ്യം(പരസ്യം തന്നെ കേട്ടോ), ഈ ഓണ്‍ലൈന്‍ പേമെന്റ് പ്രോസസറുകളിലേക്ക് പുതിയ അക്കൗണ്ടുകള്‍ റഫര്‍ ചെയ്താല്‍ അതില്‍ നിന്നും നമുക്കു വരുമാനമുണ്ടാകും. നമ്മള്‍ റഫര്‍ ചെയ്യുന്ന അക്കൗണ്ടുകളിലേക്ക് വരുന്ന ഫണ്ടിന്റെ നിശ്ചിത ശതമാനം കമ്മീഷന്‍ ഇനത്തില്‍ നമുക്കു ലഭിക്കുകയും ചെയ്യും.   


 സംഗതി രസകരമായി തോന്നുന്നുണ്ടോ ?

എങ്കില്‍ ആദ്യം പാന്‍ കാര്‍ഡ് എടുക്കുക. രണ്ടാമതായി ബാങ്ക് അക്കൗണ്ട് ശരിപ്പെടുത്തുക, തുടര്‍ന്ന് നമ്മുടെ ഇ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക. ഇ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ഇവിടെ CLICK ചെയ്യുക. അല്ലെങ്കില്‍ mypaybanks.blogspot.com എന്ന എന്റെ തന്നെ ബ്ലോഗ് സന്ദര്‍ശിക്കുക.

ബാക്കി അടുത്ത പോസ്റ്റില്‍ പറയാം
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ എഴുതാന്‍ മടിയ്ക്കരുത്.
എന്റെ ഇ മെയില്‍ വിലാസം: mrdhrn001@gmail.com