
ഇന്റര്‍നെറ്റ് നല്ല വരുമാനമുണ്ടാക്കാന്‍ കഴിയുന്ന ഇടം എന്നതു പോലെ തന്നെ നിരവധി ചതിക്കുഴികള്‍ നിറഞ്ഞതുമാണ്. ശ്രദ്ധാപൂര്‍വമുള്ള തെരഞ്ഞെടുക്കലാണ് ഈ രംഗത്ത് അബദ്ധത്തില്‍ പെടാതിരിക്കാനും നല്ല നിലയില്‍ മുന്നോട്ടു പോകുന്നതിനും ആവശ്യമായുള്ളത്. എന്നാല്‍ ഈ തെരഞ്ഞെടുക്കല്‍ അത്ര എളുപ്പമുള്ള ഒന്നല്ല എന്നാണ് അനുഭവത്തില്‍ നിന്നു തെളിയുന്നത്.
പണം മുടക്കിയും മുടക്കാതെയും വരുമാനമുണ്ടാക്കാവുന്ന പദ്ധതികള്‍ ഏറെയുണ്ട്. പണം മുടക്കിയുള്ള പദ്ധതികള്‍ക്ക് റിസ്‌കും ഏറെയാണെന്ന് പറയാതെ തന്നെ അറിയാമല്ലോ. പണം മുടക്കാതുള്ള പദ്ധതികള്‍ക്കാകട്ടെ ഒച്ചിഴയുന്ന വേഗമാണു താനും. നല്ല നിലയിലുള്ള ഒരു വരുമാനത്തിലേക്കെത്താന്‍ ഏറെ സമയം എടുക്കും. അത്രത്തോളം ക്ഷമാപൂര്‍വ്വമുള്ള കാത്തിരിപ്പ് പലര്‍ക്കും എളുപ്പമായിരിക്കില്ല.
ഏതായാലും നല്ലതെന്ന് എനിക്ക് അനുഭവത്തിലൂടെ ബോദ്ധ്യമുള്ള ചില പദ്ധതികളാണ് ഇവിടെ പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. അവയില്‍ എങ്ങനെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തണമെന്നും എനിക്കറിയാവുന്നതു പോലെ പറയാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ എന്നെ വിശ്വസിക്കുക എന്നു മാത്രം പറയാനേ ഇപ്പോള്‍ കഴിയൂ. പക്ഷെ എനിക്കുറപ്പുണ്ട്, കുറഞ്ഞ നാളുകള്‍ കൊണ്ട് മെച്ചപ്പെട്ട നിലവാരത്തിലുള്ള വരുമാനമുണ്ടാക്കാന്‍ അത്യാവശ്യം കംപ്യൂട്ടര്‍ സാക്ഷരതയുള്ള ആര്‍ക്കും സാധിക്കും.
കംപ്യൂട്ടര്‍ സാക്ഷരത എന്നതുകൊണ്ട് ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത് അത്യാവശ്യം ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അറിവും ആഗോള ഭാഷയായ ഇംഗ്ലീഷില്‍ വായിക്കാനും കാര്യങ്ങള്‍ മനസിലാക്കാനും അത്യാവശ്യ വിവരങ്ങള്‍ എഴുതി അറിയിക്കാനുമുള്ള ശേഷിയുമാണ്. ഇന്റര്‍നെറ്റിലെ പ്രധാന ഭാഷ ഇംഗ്ലീഷായതിനാല്‍ ഈ ഭാഷയില്‍ മിനിമം അറിവെങ്കിലും ഉണ്ടായാലേ കാര്യങ്ങള്‍ നന്നായി നടക്കൂ. ഇക്കാര്യത്തില്‍ എളുപ്പത്തിലുള്ള ക്രിയകള്‍ ഇല്ല എന്ന കാര്യം ആദ്യം തന്നെ അറിയിക്കട്ടെ.

രണ്ടാമതായി നമുക്ക് വേണ്ടത് നമ്മുടെ നാട്ടിലെ കൊള്ളാവുന്ന ബാങ്കില്‍ അക്കൗണ്ട് ഉണ്ടാകുക എന്നതാണ്. നമുക്ക് വേണ്ടത് വിസ വെരിഫൈഡ് ആയിട്ടുള്ള ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് ആണ്. ഞാന്‍ ഉപയോഗിക്കുന്നത് യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാര്‍ഡ് ആണ്. അതു കൊണ്ടു തന്നെ ഈ ബാങ്കിനെ തന്നെ ഞാന്‍ ശിപാര്‍ശ ചെയ്യുന്നു. 500 രൂപ മിനിമം ഡെപ്പോസിറ്റില്‍ ഒരു സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് യൂണിയന്‍ ബാങ്കില്‍ ചേര്‍ന്നാല്‍ നമ്മുടെ കാര്യം നടക്കാനാവശ്യമായ എടിഎം കം ഡെബിറ്റ് കാര്‍ഡ് നമുക്കു കിട്ടും. പിന്നെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, മൂന്നാമത്തെ കാര്യത്തിലേക്ക് കടക്കും മുമ്പ് നമുക്ക് സ്വന്തമായി പാന്‍ നമ്പര്‍ ഉണ്ടാകണമെന്നതാണ്. ബാങ്കിംഗ് സംബന്ധമായ എല്ലാ ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നമ്പര്‍ ആവശ്യമാണെന്നറിയാമല്ലോ. നമ്മുടെ ഇടപാടുകള്‍ നിയമപരമാകുന്നതിന് പാന്‍ (PAN) എടുക്കേണ്ടത് ആവശ്യമാണ്.
അപ്പോള്‍, ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് ഉള്ള ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ് എന്നിവ സംഘടിപ്പിക്കണമെന്ന് ഓര്‍ക്കുക. ഈ സംഗതികള്‍ കൈയ്യിലുള്ളവര്‍ ഈ കുറിപ്പിനെ വിട്ടേക്കുക.
നിരവധി ഓണ്‍ലൈന്‍ പേമെന്റ് പ്രോസസറുകളാണുള്ളത്. പേയ്പാല്‍(PayPal),
പേയ്‌സാ(Payza), സോളിഡ് ട്രസ്റ്റ് പേ(Solid Trust Pay) , ലിബര്‍ടി
റിസര്‍വ്വ്, തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. ഇനിയും ഏറെ നല്ല ഇത്തരം
ഇ ബാങ്കുകള്‍ ഉണ്ടെങ്കിലും ചുരുങ്ങിയത് പേയ്പാല്‍, പേയ്‌സാ,
സോളിഡ്ട്രസ്റ്റ്‌പേ എന്നിവയിലെങ്കിലും അക്കൗണ്ടുകള്‍ ചേരുന്നത് നല്ലതാണ്.
ഇവയിലെല്ലാം തന്നെ അക്കൗണ്ടുകള്‍ ചേരുന്നത് സൗജന്യമായാണ്. പിന്നെ ഇടയ്ക്ക്
ഒരു പരമ രഹസ്യം(പരസ്യം തന്നെ കേട്ടോ), ഈ ഓണ്‍ലൈന്‍ പേമെന്റ്
പ്രോസസറുകളിലേക്ക് പുതിയ അക്കൗണ്ടുകള്‍ റഫര്‍ ചെയ്താല്‍ അതില്‍ നിന്നും
നമുക്കു വരുമാനമുണ്ടാകും. നമ്മള്‍ റഫര്‍ ചെയ്യുന്ന അക്കൗണ്ടുകളിലേക്ക്
വരുന്ന ഫണ്ടിന്റെ നിശ്ചിത ശതമാനം കമ്മീഷന്‍ ഇനത്തില്‍ നമുക്കു ലഭിക്കുകയും
ചെയ്യും. സംഗതി രസകരമായി തോന്നുന്നുണ്ടോ ?
എങ്കില്‍ ആദ്യം പാന്‍ കാര്‍ഡ് എടുക്കുക. രണ്ടാമതായി ബാങ്ക് അക്കൗണ്ട് ശരിപ്പെടുത്തുക, തുടര്‍ന്ന് നമ്മുടെ ഇ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക. ഇ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ഇവിടെ CLICK ചെയ്യുക. അല്ലെങ്കില്‍ mypaybanks.blogspot.com എന്ന എന്റെ തന്നെ ബ്ലോഗ് സന്ദര്‍ശിക്കുക.
ബാക്കി അടുത്ത പോസ്റ്റില്‍ പറയാം
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ എഴുതാന്‍ മടിയ്ക്കരുത്.
എന്റെ ഇ മെയില്‍ വിലാസം: mrdhrn001@gmail.com




No comments:
Post a Comment