പരസ്യം കാണുന്നതിന് പണം കിട്ടും എന്നു കേട്ടാല്‍ വിശ്വസിക്കാന്‍ പറ്റുമോ? വിശ്വസിക്കണം. പരസ്യം കാണുന്നതിന് പണം തരുന്ന സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ധാരാളമുണ്ട്. പിടിസി (PTC) സൈറ്റുകള്‍ അല്ലെങ്കില്‍ ബക്സ് (BUX) സൈറ്റുകള്‍ എന്നാണ് ഇവ സാധാരണയായി അറിയപ്പെടുന്നത്. ഇത്തരം സൈറ്റുകളില്‍ നമുക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.
മൂന്ന് സെക്കന്റ് മുതല്‍ ഒരു മിനിട്ടു വരെ ദൈര്‍ഘ്യമുള്ള പരസ്യങ്ങളാണ് ബക്സ് സൈറ്റുകളില്‍ കാണലിനായി ലഭ്യമാകുന്നത്. ഒരു ദിവസം എത്ര പരസ്യം കാണാന്‍ കിട്ടും എന്നതെല്ലാം ഇത്തരം സൈറ്റുകളുടെ പോളിസികള്‍ അനുസരിച്ചാവും. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു പരസ്യത്തിന് $0.01 മുതല്‍ $0.02 വരെ പ്രതിഫലം ലഭിക്കും. കൂടുതല്‍ പണം നല്കുന്ന സൈറ്റുകളും ഉണ്ട്.
ബക്സ് സൈറ്റുകളില്‍ പലതും മഴയില്‍ തകര കിളിര്‍ക്കുന്നത് പോലെ വരികയും വന്ന പോലെ പോകുകയും ചെയ്യുന്നത് കാണാനാകും. നല്ല സൈറ്റുകള്‍ ഏതെല്ലാമെന്ന് കണ്ടു പിടിക്കുക അത്ര എളുപ്പമല്ല. പിന്നെ ഇക്കാര്യത്തില്‍ നമുക്ക് പരിശോധിക്കാവുന്നത് സൈറ്റ് എത്രകാലമായി നിലവിലുണ്ട്, പേയ്മെന്റ് പ്രൂഫ് അപ്ഡേറ്റഡ് ആണോ എന്നെല്ലാമാണ്.
വളരെ നല്ല രീതിയില്‍ നടക്കുന്ന വിശ്വസിക്കാവുന്ന സൈറ്റുകളും ധാരാളമുണ്ട്. നിയോ ബക്സ്(neobux) എന്നു കേട്ടിട്ടുണ്ടോ? ഇന്ന് ഓണ്‍ലൈനില്‍ നിലനില്‍ക്കുന്ന ഏറ്റവും വിശ്വസനീയമായ, ഉറച്ച ബക്സ് സൈറ്റുകളില്‍ മുമ്പന്തിയിലുള്ളത് നിയോ ബക്സാണെന്ന് നിസംശയം പറയാം. അതു പോലെ തന്നെ മൈ ബ്രൗസര്‍ ക്യാഷ്(My Browser Cash) ക്ലിക് സെന്‍സ്(clixsense), പിടിസി ബോക്സ്(ptc box), തുടങ്ങി വിശ്വസിക്കാവുന്ന സൈറ്റുകളുടെ ഒരു നിര തന്നെയുണ്ട്.
ബക്സ് സൈറ്റുകളിലൂടെ വരുമാനമുണ്ടാക്കുക പറയുന്നത്ര എളുപ്പമല്ല. വെറുതെ ചില പരസ്യങ്ങള്‍ ദിവസേന കാണുന്ന പണി മാത്രമേ ഉള്ളെങ്കിലും വളരെ ചെറിയ പ്രതിഫലമേ നമുക്ക് ഇതില്‍ നിന്ന് കിട്ടൂ. നല്ല ക്ഷമ ഉണ്ടെങ്കില്‍ മാത്രമേ ബക്സ് സൈറ്റുകളില്‍ സൗജന്യമായി തുറക്കാവുന്ന അക്കൗണ്ടുകള്‍ വഴി പരസ്യത്തിലൂടെ കിട്ടുന്ന ചെറിയ പ്രതിഫലങ്ങള്‍ കൂട്ടി കൂട്ടി വച്ച് ഉയരത്തിലേക്കുള്ള വഴി തുറക്കാനാകു. പക്ഷെ പരിശ്രമശാലികള്‍ക്ക് ഇതിന് കഴിയുമെന്നതിന് എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട്.
മറ്റുള്ളവരെ നമ്മുടെ റഫറല്‍ ലിങ്കുകള്‍ വഴി ഈ പ്രോഗ്രാമുകളിലേക്ക് കൊണ്ടു വരുന്നതാണ് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പ്രധാന വഴികളിലൊന്ന്. അങ്ങനെ കൊണ്ടു വരുന്നവരെ നമ്മുടെ ഡയറക്ട് റഫറല്‍ എന്നാണ് പേര് പറയുന്നത്. ഈ ഡയറക്ട് റഫറലുകള്‍ ഓരോ ദിവസവും ക്ലിക് ചെയ്യുന്ന, അല്ലെങ്കില്‍ കാണുന്ന പരസ്യങ്ങളുടെ ഒരു നിശ്ചിത ശതമാനം നമുക്കും കിട്ടും. കൂടുതല്‍ പേരെ പ്രോഗ്രാമിലേക്ക് റഫര്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പണം കിട്ടും. ഒരു റഫറലിന്റെ ഒരു ക്ലിക്കിന് നിയോ ബക്സിന്റെ കാര്യം എടുത്താല്‍ $0.02 വരെ റഫര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കും. ഉദാഹരണത്തിന് ഒരാള്‍ തന്റെ റഫറല്‍ ലിങ്ക് വഴി 100 പേരെ പുതുതായി ചേര്‍ക്കുകയും അവരെല്ലാം ദിവസം നാല് പരസ്യങ്ങള്‍ വീതം കാണുകയും ചെയ്യുന്നു എന്ന് കരുതുക. അയാളുടെ ഒരു ദിവസത്തെ വരുമാനത്തെ നമുക്ക് ഇങ്ങനെ കണക്കാക്കാം. 100 X 0.01 X 4= $4.
കൂടുതല്‍ പേരെ റഫര്‍ ചെയ്യുന്നവര്‍ക്ക് കണക്കില്ലാതെ വരുമാനം ഉണ്ടാക്കാന്‍ കഴിയും.
പക്ഷെ ഡയറക്ട് റഫറലുകളെ കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മള് പറയുന്നത് വിശ്വസിച്ച് എത്രപേര്‍ ഇത്തരം പ്രോഗ്രാമുകളിലേക്ക് വരും? നമ്മുടെ റഫറല്‍ ലിങ്ക് ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തുകയാണ് ഡയറക്ട് റഫറലുകളെ കിട്ടാനുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രധാനം. ഫേസ് ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സോഷ്യല്‍ നെറ്റുവര്‍ക്കുകളടക്കം ഇത്തരം പരസ്യത്തിന് ഉപയോഗിക്കാം. ട്രാഫിക് എക്സ്ചേഞ്ച് സൈറ്റുകളുടെ സേവനം തേടുകയുമാകാം. എന്താണ് ട്രാഫിക് എക്സ്ചേഞ്ച്? നമ്മള് ഒരു പരസ്യം കണ്ടാല്‍ നമ്മുടെ ഒരു പരസ്യം ഇത്തരം സൈറ്റുകള്‍ മറ്റുള്ളവരെ കാണിക്കും. പണം മുടക്കാതെ നമ്മുടെ സൈറ്റുകള്‍ പരസ്യപ്പെടുത്താനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ് ഇത്. പിന്നെ, നമ്മുടെ കൈയ്യില്‍ മുടക്കാന്‍ ഇത്തിരി കാശുണ്ടെങ്കില്‍ പരസ്യം വില കൊടുത്തു വാങ്ങുകയുമാകാം.
ഇനി മറ്റൊരു കാര്യം പറയാം. മിക്ക ബക്സ് സൈറ്റുകളിലും റഫറലുകളെ വാടകയ്ക്ക് കിട്ടും. സാധാരണ നിലയില്‍ 30 ദിവസത്തേക്കാണ് വാടകയ്ക്ക് ഇവരെ കിട്ടുക. നിയോ ബക്സില്‍ $0.20 നല്കിയാല് ഒരു റഫറലിനെ നമുക്ക് വാടകയ്ക്ക് കിട്ടും. ഈ റഫറല്‍ ദിവസം ഒരു പരസ്യം മാത്രമേ കാണുന്നുള്ളുവെങ്കിലും 30 ദിവസം കൊണ്ട് $0.30 നമ്മുടെ അക്കൗണ്ടില്‍ വരും.
ഓര്‍ക്കുക, നല്ല ക്ഷമ ഉണ്ടെങ്കിലേ ബക്സ് സൈറ്റുകളില്‍ നമുക്ക് വിജയം കാണാനാകുകയുള്ളു. തന്ത്രപരമായ സമീപനത്തിലൂടെ മാസങ്ങള്‍ക്കുള്ളില്‍ നല്ല വരുമാനമുള്ള നിലയിലേക്ക് നമുക്ക് എത്താനാകും. പിന്നെ ബക്സ് സൈറ്റുകളെ ഇന്റര്‍നെറ്റില്‍ തേടുമ്പോള്‍ നൂറു കണക്കിന് സൈറ്റുകള്‍ മോഹന വാഗ്ദാനങ്ങളുമായി നിങ്ങളുടെ കണ്മുന്നിലെത്തും. എല്ലാവരെയും വിശ്വസിക്കരുത്. മാത്രമല്ല, മൂന്നോ നാലോ നല്ല സൈറ്റുകളില്‍ മാത്രം പണിയെടുക്കുകയും പണം മുടക്കുകയും ചെയ്യുന്നതാണ് ഉത്തമം. ഒരു വര്‍ഷമെങ്കിലും പ്രായമില്ലാത്തതും കൃത്യമായി മെമ്പര്‍മാര്‍ക്ക് പണം കൊടുക്കാത്തതുമായ സൈറ്റുകളെ പരമാവധി ഒഴിവാക്കുക. ഒരിക്കലും ഇത്തരം സൈറ്റുകളില്‍ അപ്ഗ്രേഡഡ് മെമ്പര്ഷിപ്പെടുക്കാനോ റഫറലുകളെ വാങ്ങാനോ വാടകയ്ക്കെടുക്കാനോ നമ്മള് പാടുപെട്ടുണ്ടാക്കുന്ന പണം ഉപയോഗിക്കരുത്.
വര്‍ഷങ്ങളായി രംഗത്തുള്ളതും കൃത്യമായി പേയ്മെന്റ് നല്‍കുന്നതുമായ നാലു സൈറ്റുകളാണ് ഞാന്‍ പരിചയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഈ സൈറ്റുകള്‍ എനിക്ക് ഒരു വര്‍ഷത്തിലധികമായി നല്ല നിലയില്‍ വരുമാനം നല്കുന്നവയാണ്. നിയോബക്സ്, മൈ ബ്രൗസര്‍ ക്യാഷ്, ക്ലിക് സെന്‍സ്, പിടിസി ബോക്സ്. (ഇവയില്‍ പിടിസി ബോക്സ് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളു. മെട്രിക്സ് മെയില്‍ എന്ന വളരെ ലെജിറ്റ് ആയിട്ടുള്ള സൈറ്റിന്റെ അഡ്മിന് തന്നെ നടത്തുന്ന പിടിസി ബോക്സ് വിശ്വസനീയമായ സൈറ്റായാണ് കരുതപ്പെടുന്നത്. അതിന്റ സൂചനകള്‍ ഈ സൈറ്റിന്റെ തുടക്കത്തില്‍ തന്നെ എടുത്തിട്ടുള്ള നിലപാടുകളിലൂടെ സുവ്യക്തമായിട്ടുള്ളതാണ്)
ഈ സൈറ്റുകളിലെല്ലാം തന്നെ രജിസ്ട്രേഷന് സൗജന്യമാണ്. അപ്ഗ്രേഡ് ചെയ്യാനും പണം മുടക്കി റഫറലുകളെ വാടകയ്ക്കെടുക്കുന്നതിനും രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. ഇനി മുടക്കാന്‍ പണമില്ലെങ്കില്‍, പരസ്യം കണ്ടു കിട്ടുന്ന വരുമാനം വഴി റഫറലുകളെ വാടകയ്ക്ക് വാങ്ങുകയും ക്രമേണ മെച്ചപ്പെട്ട നിലയിലേക്ക് വരികയും ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ ഇനി വരുന്ന പോസ്റ്റുകളില്‍ പറയാം.
ഞാന്‍ റെക്കമെന്റ് ചെയ്യുന്ന ബക്സ് സൈറ്റുകളില്‍ ചേരാനോ സന്ദര്‍ശിക്കാനോ താല്പര്യമുള്ളവര് ഇവിടെ CLICK ചെയ്യുകയോ www.joinlegitptcsites.blogspot.com എന്ന എന്റെ തന്നെ ബ്ലോഗ് സന്ദര്‍ശിക്കുകയോ ചെയ്യുക.
സംശയങ്ങള്‍ക്ക് മറുപടി നല്കാന് ഞാന്‍ സദാ സന്നദ്ധനാണെന്ന് അറിയിക്കുന്നു.





Hi
ReplyDeleteYou are powerful